പുണ്യ റബീഅ്‌ സമാഗതമാവുന്നു..

ലിങ്ക് (കൈയ്  അടയാളം )ക്ലിക്ക് ചെയ്യുക

പുണ്യ റബീഅ്‌ സമാഗതമാവുന്നു.. അന്ത്യപ്രവാചകരുടെ ആഗമനംകൊണ്ട്‌ ധന്യമായ ദിനങ്ങള്‍ക്ക്‌ സ്വാഗതം.. വിശ്വവിമോചനത്തിന്‌ വിജ്ഞാന വജസ്സുകള്‍ വിരിയിച്ച തിരുദൂതര്‍ ആത്മാവിന്റെ വിജയത്തിനായാണ്‌ ഭൂജാതനായത്‌. അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെവഴിയിലേക്ക്‌ ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന്‌ നേര്‍മാര്‍ഗ്ഗം വരച്ചുവച്ചാണ്‌ റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌.
വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍
നിധാനമാണ്‌ ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ അവിടുത്തെ ജീവിതം പകര്‍ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ പ്രതിരോധിക്കാനും നന്മയുടെ പക്ഷംചേര്‍ന്ന്‌ പൊരുതാനും ഈ അവസരം ഉപയോഗപ്പെടുത്തുക.

ലോക ഗുരുവിന്‍റെ ജന്‍മ ദിനത്തിന് സാന്നിദ്ധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേഷമുയര്‍ത്തുന്നത്.

എങ്ങനെ സന്തോഷിക്കാതിരിക്കും..?

ഹബീബേ………

സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ഷമായിട്ടാണല്ലോ അവിടന്ന് കടന്ന് വന്നത്.പിറന്നു വീഴുമ്പോള്‍ കുടുമ്പത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ അവിടത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ…?

എങ്കിലും മലക്കുകളുടെ സാന്നിദ്ധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപ്പിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി….അതെ..അത്ഭുതങ്ങള്‍ ഏറെ കാണിച്ചു അല്ലാഹു സൃഷ്ടികലക്ക് മുമ്പില്‍ അവിടുത്തെ ജന്മദിനം ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു….

സ്നേഹ റസൂലേ…

ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്സ്വഭാവവും ശീലമാക്കിയതു കൊണ്ടാണല്ലോ അറേബ്യന്‍ ജനത “അല്‍ അമീന്‍ ” എന്ന് അങ്ങയെ വിളിച്ചത്.ആറ് വയസ്സായപ്പോഴേക്കും പൊന്നു മോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാത്സല്യ മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക് പറന്നില്ലേ…പേരമക്കള്‍ ഏറെ ഉണ്ടായിട്ടും തീര്‍ത്തും അനാഥനായ അങ്ങയോടായിരുന്നല്ലോ വല്യുപ്പാക്ക് കൂടുതല്‍ സ്നേഹവും താല്‍പര്യവും..എല്ലാം അങ്ങയുടെ പ്രവാജകത്വത്തെ ഉള്ളില്‍ കണ്ടു കൊണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

സത്യ ദൂതരെ…..

പ്രശ്നങ്ങള്‍ക്ക് പരിഹാര കേന്ദ്രമായി പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്കു അഭയമായി മാര്‍ദ്ധിതര്‍ക്ക് രക്ഷകനായി പിരന്നമണ്ണില്‍ കഴിയുമ്പോഴും സംസ്കാര ശൂന്യരായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ വേദനിച്ചതും ആ ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്നു നാഥനോട്

തേടിയതും ആ ദുശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞങ്ങള്‍ ഓര്‍ക്കുന്നു

മുത്തു മുത്തു നബിയെ …

നാല്‍പത് വയസ്സ് തികഞ്ഞപ്പോള്‍ ജിബരീലിന്റെ വരവും വലിയൊരു ദൌത്യം അങ്ങയെ ഏല്പിച്ചതും ആ ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തീകരണത്തിനു സാദ്യമാകുമോ എന്ന ചിന്തയും തുടര്‍ന്ന്‍ പുതപ്പിട്ടു മൂടി ഏകാഗ്രതയും ആത്മവിശ്വാസവും നേടിയെടുത്തതും എല്ലാം ചരിത്രങ്ങള്‍…

അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി കടന്ന് വന്ന ഖദീജാ ബീവി ( റ ) യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല…

യാ റസൂലല്ലാഹ് ……

നേര്മാര്‍ഗ്ഗത്തിലെക്ക് ക്ഷണിക്കാനായി കുടുംബത്തെ സ്വഫ കുന്നിന്റെ താഴ്വരയില്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ എത്ര സന്തോഷത്തോടെയായിരുന്നു അവരൊക്കെ വന്ന് ചേര്‍ന്നത്…!

ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാത്ത നാവു കൊണ്ട് “അല്ലാഹുവിനെ മാത്രം ആരാധിക്കുക.അവന്റെ ദൂതനായ എന്നെ അന്ഗീകരിക്കുക” എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ ……മുഹമ്മദ്‌ ..നിനക്ക് നാശം ..ഇതിനാണോ ഞങ്ങളെ വിളിച്ച് കൂട്ടിയത് ..? എന്ന് ചോദിച്ച പിതൃ സഹോദരന്‍ അബൂലഹബിനു റബ്ബ് സര്‍വ്വ നാശവും വരുത്തിയില്ലേ..

യാ സയ്യിദനാ …..

തുടര്‍ന്നങ്ങോട്ട് പ്രബോധന വീഥിയില്‍ അങ്ങ് സഹിച്ച ത്യാഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

അമ്മാവന്മാരില്‍ നിന്ന്‍ സഹായം പ്രതീക്ഷിച് ത്വായിഫിലേക്ക് പോയ അങ്ങയെ ആ നാട്ടിലെ തെരുവ് പിള്ളാരെ കൊണ്ട് കല്ലെരിയിച്ചും കൂവി വിളിപ്പിച്ചും ബുദ്ധിമുട്ടിച്ചിട്ടും ..അവരെ നശിപ്പിക്കാനായി ജിബ്‌രീല്‍ വന്നപ്പോഴും..”പാടില്ല ജിബ്‌രീല്‍ ..അവര്‍ നന്നാവട്ടെ..എന്നാശിച്ച അങ്ങയുടെ വിശാല മനസ്സ് മറ്റൊരാളിലും ഞങ്ങള്‍ക്ക് കാണാന്‍ ആവില്ല ഹബീബേ…

അംഗുലീ പരിമിതമായ ശിഷ്യരെയും കൂട്ടി ദാറുല്‍ അറ്ഖമില്‍കഴിച്ചു കൂട്ടിയ ആ നാളുകള്‍ എങ്ങിനെയാണ് അങ്ങയെ സ്നേഹിക്കുന്നവര്‍ മറക്കുക..?!

യാ ഹബീബല്ലാഹ് ……..

പിറന്ന നാടും വീടും വിട്ട് ഇലാഹിന്റെ കല്പന പ്രകാരം അനിവാര്യമായ പാലായനം (ഹിജ്റ )നടത്തിയ അങ്ങയെ പിന്തുടര്‍ന്ന ശത്രുക്കള്‍ …അവര്‍ എത്ര ക്രൂരര്‍ …മനസ്സ് വരവിച്ച ആ സംഗത്തില്‍ നിന്നും മറ തേടി അങ്ങും സന്തത സഹചാരി സിദ്ദീഖും ( റ ) കയറി ഇരുന്ന സൌര്‍ ഗുഹ എത്ര പരിശുദ്ദമാണ്.ആ അന്ടകന്മാരുടെ ശ്രദ്ദ തെറ്റിക്കാന്‍ വേണ്ടി ഗുഹാ മുഖത്തു അടയിരുന്ന മാടപ്രാവും തന്നാല്‍ ആവും വിധം അങ്ങയുടെ രക്ഷക്കായി വല നെയ്ത ചിലന്തിയും വരെ എന്നും സ്മരിക്കപ്പെടുന്നു. മല മടക്കുകളും മണല്‍ പരപ്പുകളും താണ്ടി സനിയ്യതുല്‍ വിദാഇലൂടെ യെസരിബിലേക്ക് കടന്ന് ചെന്ന അങ്ങയെ വരവേറ്റു പാടിയ ത്വാലഅല്‍ ബദര്.. ഇന്നും അവിടെത്തെ നെഞ്ചേറ്റിയ വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്.ശേഷമുള്ള പത്ത് വര്‍ഷത്തെ ജീവിതം എത്ര മധുരതരമായിരുന്നു.അകന്നു നിന്ന മനസ്സുകളെ കോര്‍ത്തിനക്കിയും അരുതായ്മയുടെ തീരത്ത്‌ കഴിഞ്ഞിരുന്നവരെ നന്മയുടെ തീരത്തേക്ക് കൈ പിടിച്ച് കൊണ്ട് വന്നും അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വന സ്പര്‍ശമായി മാറിയും കഴിഞ്ഞു കൂടിയ ആ ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് ആവെഷത്തിമാര്‍പ്പിലാവുകയാണ്.

കാരുണ്യ പ്രവാചകരെ….

ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും വന്ന എത്ര എത്ര പട്ടിണിപ്പാവങ്ങള്‍ ..അവരുടെ സ്തിഥിയോര്‍ത്തു വേദനിച്ച അങ്ങയുടെ മനസ്സറിഞ്ഞ പ്രിയപ്പെട്ട സ്വഹാബാക്കള്‍ അഗതികള്‍ക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് റബ്ബിനെ സ്തുദിച്ച അങ്ങയുടെ വീട്ടില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്…

ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ അങ്ങയുടെ ജീവിതത്തിലെ വിനയത്തിന്റെ പാഠങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല നബിയേ…

ഭക്ഷണം കിട്ടാതെ കരയുന്ന ഒട്ടകത്തിന്റെ അവകാശത്തിനു വേണ്ടി ശബ്ദിച്ചതും ….ഉറുമ്പ്‌ കൂട്ടത്തെ കരിച്ചു കൊന്ന ശിഷ്യരോട് കോപിച്ചും ………പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ച് കൊണ്ടുവന്നയാലെ ശകാരിച്ചു അവയ്ക്ക് മോചനം നല്‍കിയും……… മുണ്ടില്‍ കിടന്നുറങ്ങിയ കുരിഞ്ഞിപ്പൂച്ചയുടെ ഉറക്കുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്തു നടന്നകന്നതും…അങ്ങനെ വിശാലമായ അങ്ങയുടെ കാരുണ്യത്തിന്‌ പാത്രമായ എത്ര ജീവജാലങ്ങള്‍ …അങ്ങയുടെ തിരു ശരീരം സ്പര്‍ശിക്കാന്‍ അവസരം നഷ്ടപ്പെട്ടത് കാരണം തേങ്ങിക്കരഞ്ഞ ഈത്തപ്പനത്തടിയുടെ മിമ്പറിന്റെ തിരിച്ചറിവുപോലും അങ്ങയുടെ സമുദായത്തിലെ ചിലര്‍ക്ക് ഇന്ന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്…

പുന്നാര നബിയേ…

വിശുദ്ദ ആദര്‍ശത്തിന്റെ നിലനില്പ്പിന്നു വേണ്ടി ബദര്‍,ഉഹദ്,തുടങ്ങി എത്ര രണഭൂമിയില്‍ അവിടത്തെ ശിഷ്യര്‍ രക്തം ചിന്തി.ഉഹദ് പോര്‍ക്കളത്തില്‍ വെച്ച് മുന്‍പല്ല് പൊട്ടിയും തലയില്‍ മുറിവേറ്റു രക്തം ഒഴുകുകയും ചെയ്തപ്പോള്‍ ഓടി വന്ന് സുശ്രൂഷിച്ച പൊന്നുമോള്‍ ഫാത്വിമ (റ ) യെ ഞങ്ങള്‍ എങ്ങിനെ മറക്കും …?

രണഭൂമിയില്‍ പോലും ശത്രുക്കളോടു കാരുണ്യത്തോടെ മാത്രം പെരുമാറിയ അങ്ങയുടെ ചരിത്രത്തിലേക്ക് ബുഷുമാരും ശാരോനുമാരുമൊക്കെ കണ്ണ് തുറന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടുത്തെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താന്‍ തുനിഞ്ഞു കൊണ്ടിരിക്കുന്ന പടിഞ്ഞാറിന്റെ കടന്നുകയറ്റം അങ്ങയുടെ മുഹിബ്ബങ്ങള്‍ ആയ ഞങ്ങള്‍ ഒരിക്കലും മറക്കില്ല..

ഹബീബായ മലരേ…

മദീനയിലെ അനുകൂലമായ അന്തരീക്ഷത്തില്‍ നിന്നും പടര്‍ന്നു പന്തലിച്ച വിശുദ്ധ മതവും അതുമൂലമുണ്ടായ ലക്ഷക്കണക്കിന്‌ അനുയായികളെയും കൊണ്ട് മക്ക ഫതഹിന്റെ അന്ന് എല്ലാം ജയിച്ചടക്കിയ അങ്ങയുടെ മുമ്പില്‍ അങ്ങയെ നേരത്തെ ആട്ടിയോടിച്ചവരും മാര്‍ദ്ധിച്ചവരുമൊക്കെ പേടിച്ചരണ്ട് പ്രതികാരം കാത്ത് കഴിയുമ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ട് ” ഇന്ന് നിങ്ങള്ക്ക് മേല്‍ പ്രതികാര നടപടി ഒന്നുമില്ല” എന്ന് പറഞ്ഞ അങ്ങയുടെ വിശാല മനസ്സ് മറ്റാര്‍ക്കുമില്ല തീര്‍ച്ചയാണ്.

പുണ്യ നബിയേ..

ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ട് നിഷ്കപടകരും നിഷ്കളങ്കരുമായ വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ചു കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് തിരിച്ചുപോക്കിന്റെ സൂചന നല്‍കിയപ്പോള്‍ …സങ്കടം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയുമ്പോള്‍ ആ ഉത്തമ സമൂഹത്തെ കണ്കുളിര്‍ക്കെ കണ്ട അങ്ങ് എത്ര സന്തോഷിച്ചിരിക്കണം ..

ഹബീബേ…

ജനിച്ചത്‌- കൊണ്ട്  മരണം അങ്ങേക്കും നിര്‍ബന്ധമായി അല്ലെ..പക്ഷെ ,ആ രംഗം പറയാനും കേള്‍ക്കാനും എഴുതാനും അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് വിഷമമാണ്.

അസ്റാഈല്‍ ( അ )അവിടുത്തെ ആത്മാവിനെ എത്ര മൃദുലമായിട്ടയിരിന്നു പിടിച്ചെടുത്തത് …

ആ മരണ വട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ടി മനസ്സ് വേദനിച്ച അങ്ങയോട് ഞങ്ങള്‍ക്ക് എത്ര കടപ്പാടുണ്ട് ..?

പൌര്‍ണ്ണമിയെ വെല്ലുന്ന ആ സുന്ദര മുഖം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല.അത് കണ്ടവരാരും ആ സന്നിധിയില്‍ നിന്ന് പോകാന്‍ കൂട്ടാക്കിയതുമില്ല.എന്നാലും സ്വപ്ന ദര്‍ശനത്തിലൂടെ എത്ര മഹത്തുക്കള്‍ക്ക്‌ ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്.ഞങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകളും കീര്‍ത്തനങ്ങലുമൊക്കെ അതിന് നിമിത്തമാകട്ടെ എന്ന് ഞങ്ങള്‍ ആശിക്കുകയാണ്.

ഷഫീഉല്‍ വറാ….

നാളെ ഹഷറിന്റെ വേളയില്‍ മറ്റുള്ള അമ്പിയാക്കളൊക്കെ കൈ മലര്‍ത്തുമ്പോള്‍

നബി തങ്ങളോടുള്ള സ്നേഹത്തെ കുറിച്ച്

തിരു നബി യുടെ ഖബര്‍ ചിത്രത്തി ല്‍ ഒന്ന് കാണൂ

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

2 Responses to പുണ്യ റബീഅ്‌ സമാഗതമാവുന്നു..

  1. Pingback: ആനുകാലികം « ISLAM

  2. Pingback: WISH YOU ALL A HAPPY MEELADUNNABI | COMPLETE CODE OF LIFE

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s