സാന്ത്വനം, സൗഹൃദ ഗ്രാമം:എസ്‌വൈ എസിന്‌വിപുലമായ കര്‍മ പദ്ധതി

മലപ്പുറം:
സേവന മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകള്‍
കേന്ദ്രീകരിച്ച് എസ്‌വൈ എസിന് ജില്ലയില്‍ വിപുലമായ പദ്ധതികള്‍. 2010-13
പ്രവര്‍ത്തന കാലയളവിലേക്കായി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കര്‍മ രേഖ
പ്രകാരം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറത്ത് നടന്ന ജില്ലാ
എക്‌സിക്യൂട്ടീവ് ക്യാമ്പ് രൂപം നല്‍കി. സംഘടനയുടെ ആശയാദര്‍ശങ്ങള്‍ സര്‍വ്വ
വ്യപകമാക്കുന്നതിന് പര്യപ്തമായി അടിസ്ഥാന ഘടകങ്ങളെ കൂടുതല്‍ ക്രിയാത്മകവും
കാര്യക്ഷമമാക്കുന്നതിതിനാണ് പ്രവര്‍ത്തന കാലയളവില്‍ പ്രഥമ പരിഗണന
നല്‍കുന്നത്. ആതുര സേവന രംഗത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള
‘സാന്ത്വന’ത്തിന് കീഴില്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച്
വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ രൂപീകൃതമായ
അയ്യായിരത്തില്‍ പരം വരുന്ന സന്നദ്ധ സേവക സംഘത്തെ ഇതിനായി
ഉപയോഗപ്പെടുത്തും.’സൗഹൃദഗ്രാമം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍
സൗഹാര്‍ദ്ദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന 1200 സൗഹൃദ ഗ്രാമങ്ങള്‍
സൃഷ്ടിച്ചെടുക്കുകയും മുസ്‌ലിം മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദിശാ ബോധമുള്ള
സമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും. ഇസ്‌ലാമിക
വിരുദ്ധ നിക്കങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച്
ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇസ്‌ലാമിനും
മുസ്‌ലിംകള്‍ക്കുമെതിരെയുള്ള നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനും
പ്രതിരോധിക്കുന്നതിനും സംവിധാനം ശക്തമാക്കും. രാജ്യദ്രോഹം, തീവ്രവാദം,
ഭീകരവാദം വര്‍ഗീയത തുടങ്ങിയ പ്രവണതകള്‍ക്കെതിരെ കണിശ നിലവപാട്
സ്വീകരിക്കുന്നതോടൊപ്പം മുസ്‌ലിം യുവതയെ അത്തരം നടപടികളില്‍ നിന്നും
തടയുന്നതിനുമുള്ള പദ്ധതികളും മുന്നു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍
നടപ്പാക്കും.
മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രവര്‍ത്തക
സമിതി 20 മേഖലകളില്‍ നിന്നുള്ള പ്രസിഡന്റ് സെക്രട്ടറി, ട്രഷറര്‍ മാരും
പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ അഹമ്മദ് കുട്ടി
മുസ്‌ലിയാര്‍ കട്ടിപ്പാറ, കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സംസ്ഥാന
സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍,
നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍ സെക്രട്ടറി പിഎം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുറഹ്മാന്‍
സഖാഫി പ്രസംഗിച്ചു.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to സാന്ത്വനം, സൗഹൃദ ഗ്രാമം:എസ്‌വൈ എസിന്‌വിപുലമായ കര്‍മ പദ്ധതി

  1. Pingback: പ്രാസ്ഥാനികം | ISLAM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s