പുത്തന്‍ പ്രസ്ഥാനക്കാര്‍ തൌഹീദ് വിശദീകരിക്കാന്‍ യോഗ്യരല്ല

ആരാണ് അഹ്ലുസുന്നഹ് എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ? .കേവലം ഒരു ഭംഗിക്ക് വേണ്ടി സ്വയം എടുത്തണിഞ്ഞ ഒരു പേരാണോ അത് ? പഠനവും ഗവേഷണങ്ങളും ഒരു തപസ്യ യാക്കി സ്വീകരിച്ച , അറിവും അതുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങളും ധര്‍മ്മ യുദ്ധത്തോട് സമാനമായി കണ്ട പൂര്‍വിക സൂരികളായ പണ്ഡിതന്മാരുടെ പാത സ്വീകരിച്ചവരാണ് അഹ്ലുസ്സുന്നഹ് . ഖുര്‍’ആനുംസുന്നത്തും മനസ്സിലാക്കാനും മനനം ചെയ്യാനും അറബി ഭാഷയും അതിന്റെ സര്‍വ പഠന ശാഖ കളിലും പ്രവീണ്യം നേടിയവരാണ് അഹ്ലുസ്സുന്നഹ് . അത്രയും പഠന പര്യവേഷണ മേഖലകളെ പഠിച്ചും പഠിപ്പിച്ചും അനസ്യൂതം തുടരുന്ന പരംപര്യമുള്ളവര്‍ . ഇവര്‍ ഖുര്‍’ആനും സുന്നതുമായി ഏറ്റവും അടുത്തവര്‍ അവകള്‍ അടുതരിഞ്ഞവര്‍ . അതിനു വിരുദ്ധമായി ഒന്നും പറയരുതെന്ന് ശാട്യം ഉള്ളവര്‍ . പക്ഷെ ഇവരാരും അര്‍ഹാരയവര്‍ക്ക് കബര്‍ കേട്ടിപ്പോക്കരുതന്നു പറഞ്ഞില്ല . മറിച്ച് ഖുര്‍’ആനിന്റെയും  സുന്നതിറെ വെളിച്ചത്തില്‍ കര്‍മശാസ്ത്ര , വിശ്വാസ പ്രമാണ ങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ക് സാധുത നല്‍കുന്നു . എന്നാല്‍ ഇസ്ലാമിക പഠന രംഗത്ത് ഗുണപരമായ ഒരു പാരമ്പര്യവുമില്ലാത്ത ചില പുത്തന്‍ കൂറ്റുകാര്‍ കബര്‍ സിയാറത്ത്‌ പൂജയും മഹാന്മാരോടുള്ള ആരാധനയുമായി ചിത്രീകരിക്കുന്നു. ഖുര്‍’ആനും തിരു സുന്നത്തും ദുര്‍വ്യാഖ്യാനം നടത്തുന്നു അത് വഴി സത്വ്ര്‍ത്തരായ സര്‍വ മുസ്ലിമീങ്ങളെയും മുശ്രിക്കും കഫിരുമാക്കി മുദ്ര കുത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. പരിശോധിക്കണം ഇത്തരം ആളുകളുടെ പാരമ്പര്യം. അപ്പോള്‍ അറിയാം ആയുധ അധികാര  ബലം കൊണ്ട് ഇസ്ലാമിക അടയാളങ്ങളെയും അതിന്റെ വാഹകരെയും അടിച്ചമര്‍ത്തിയ പാരമ്പര്യം മാത്രമാണ് അവര്‍ക്കുള്ളത് . ശിര്‍ക്കും കുഫ്രും തൌഹീദും വിശദീകരിക്കാന്‍ അവര്‍ക്ക് അര്‍ഹത ഇല്ല. അര്‍ഹത നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .ഫലത്തില്‍ കയ്യും കാലും മുഖവുമുള്ള ജഡവല്കരിച്ച ദൈവത്തിനെ ആരാധിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.  മുല്സ്ലിം വിശ്വസിക്കുന്ന അല്ലാഹുവിന്റെ പരിശുദ്ധിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അല്ലാഹുവില്‍ നിന്ന് ദത്തമായ ഔലിയാകളുടെ കഴിവ് പോലും അവര്‍ അന്ഗീകരിക്കുന്നില്ല . അവര്‍ പറയും അത് ദൈവത്തിനു മാത്രമേ കഴിയൂ എന്ന്. അതില്‍ നിന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നത്‌ അപൂര്‍ണവും പരിമിതവുമായ കഴിവുള്ള ഏതോ ദൈവതിനെയാണ് ഈ വഹാബീ പുത്തന്‍ കൂറ്റുകാര്‍ വിശ്വസിക്കുന്നതെന്നു. ഇവര്‍ക്ക് ഗഹനമായ പഠന പരംപര്യമില്ല . തീവ്ര വാദത്തിന്റെയും മറ്റു വിധ്വംസക പ്രവര്‍ത്തനത്തിന്റെയും ഇടയില്‍ ഇതിനൊക്കെ സമയമെവിടെ ഇവര്‍ക്ക് . ഇബ്നു അബ്ദുല്‍ വാഹ്ഹാബും കിന്കിരന്മാരും ചേര്‍ന്ന് നടത്തിയ കിരാതമായ നരഹത്യയും നശീകരണ പ്രവര്‍ത്തങ്ങ ളുമാണ് ഇവര്‍ക്ക് മാത്ര്ക. സമാനമായ സംഘടനകള്‍ അത്തരം വിദ്ദ്വംസക പ്രവര്‍ത്തകരില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അനവധി ഉണ്ടായിട്ടുണ്ട് ലോകത്തിന്റെ വിവിധ ഭാകത്തു. ജമാഅത്തെ ഇസ്ലാമി , തബ്ലീഗ് ജമാത് , ഇഖവനുല്‍ മുസ്ലിമീന്‍ തുടങ്ങിയവ . അതതു കലഖട്ടതിന്റ്യും ഭൂമിശാസ്ത്രത്തിന്റെയും ആനുകൂല്യത്തില്‍ നിലപാടുകളില്‍ മാറ്റം വരുത്തല്‍ അവരുടെ പതിവാണെങ്കിലും ലക്ഷ്യത്തില്‍ അവെരെല്ലാവരും ഒറ്റകെട്ടാണ്; ഇസ്ലാമിനെ തകര്‍ക്കുക. ചരിത്രം അതിനു സാക്ഷി.

Advertisements

About ABDULLA BUKHARI

A SEEKER OF ABSOLUTE TRUTH AND NOW WORKS IN SAFARI GROUP OF COMPANIES AS PUBLIC RELATION OFFICER
This entry was posted in Uncategorized. Bookmark the permalink.

One Response to പുത്തന്‍ പ്രസ്ഥാനക്കാര്‍ തൌഹീദ് വിശദീകരിക്കാന്‍ യോഗ്യരല്ല

  1. sakeena says:

    എന്താണ് കബര്‍ സിയാറത്ത്,എന്തിനാണ് കബര്‍ സിയാറത്ത് ..എന്താണ് സുന്നത് ….കബര്‍ സിയാറത്ത് അനുവദിച്ചത് മരണത്തെ പറ്റി ബോധം ഉണ്ടാവാനാണ് മുന്‍പ് അനുവദിച്ചിരുന്നില്ല പിന്നീടാണ് അനുവധിക്കപെട്ടത്‌ ……ഇന്ന് നാട്ടിലുള്ള ജാറങ്ങളില്‍ എവിടെയെങ്കിലും പോയാല്‍ ഇത്തരത്തില്‍ ഒരു ഭയം ഉണ്ടാവുമോ …അവിടെ പോകുന്നവര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ മരണ ഭയം ഉണ്ടായി എന്ന്???ഇനി തനക്ല്‍ പറഞ്ഞു ഖുറാനും സുന്നത്തും മനസിലാക്കണം എന്ന് …എന്താണ് സുന്നത് ?നബിയുടെ കാലത്ത് ആര്കെങ്കിലും രണ്ടു ജാറം ഉണ്ടായിട്ടുണ്ടോ?വേണ്ട ആര്‍ക്കെങ്കിലും രണ്ടു കബര്‍ ഉണ്ടായിട്ടുണ്ടോ?പത്തു മീറ്റര്‍ നീളമുള്ള കബര്‍ ഉണ്ടായിരുന്നോ?
    ഇമാമീങ്ങള്‍ പറയുന്നത് കബര്‍ കെട്ടി പോക്കാന്‍ പാടില്ല എന്നാണു ….ആരാണ് തീവ്ര വാദികള്‍ tiger ഫോഴ്സ് എന്നാ തീവ്ര വിഭാഗം ഉണ്ടാകിയവര്‍ ആരാണ് ?ആരാന്നു ഇസ്ലാമിനെ തകര്‍ത്തത് ???ഇസ്ലാമില്‍ ഇല്ലാത്ത ആനയും ചെണ്ടയും ബാന്റും വാദ്യ ഘോഷങ്ങളും ഒക്കെ ആയി ഒഇസ്ലമിന്ടെ പാരമ്പര്യം നശിപ്പിച്ചവര്‍ ആരാണ് ?ഇസ്ലാമില്‍ എവിടെ ഒരു ആനക്ക് സ്ഥാനം ,ഒരു ആനയുള്ളത് കഅബ പൊളിക്കാന്‍ വന്ന അബ്രാഹത്തിന്റെ ആനയാണ്,,,ഇസ്ലാമില്‍ എവിടെ ആണ് 10 മീറ്റര്‍ നീളമുള്ള കൊടിമരം,അത് അമ്പലത്തില്‍ മാത്രമേ ഉള്ളൂ …ഒരു നേര്ച്ച നടക്കുന്ന ജാരവും പൂരം നടക്കുന്ന അമ്പലവും തമ്മില്‍ എന്താണ് വ്യത്യാസം,കോടി കയറ്റുന്ന അന്ന് അമ്പലത്തില്‍ നിന്ന് കോടി മരം പൂജിച്ചു പുറത്തേക്കു എടുക്കുന്നു …നേര്‍ച്ചയുടെ അന്ന് ജാരത്തില്‍ നിന്ന് കോടി മരം അതുപോലെ താനെ പുറത്തേക്കു എടുക്കുന്നു …അവിടെയും ഉണ്ട് കോടി വരവ് ജാരത്തിലും ഉണ്ട് കോടി വരവ്…ഇങ്ങനെ ഒരു സമസ്കാരം ഇസ്ലാമില്‍ ഉണ്ടോ?നബി(സ) യുടെ 23 വര്‍ഷത്തെ ഇസ്ലാമിക പ്രബോധനത്തില്‍ എന്തെ ഇത് കാണാതെ പോയത് ???? അഹല് സുന്നത് എന്ന് പറയാന്‍ എന്ത് യോഗ്യതാ ആണ് ഉള്ളത് …. ചെണ്ടയും ബാന്റും വാദ്യ ഘോഷങ്ങളും ഇവയുടെ ഇസ്ലാമിക വിധി എന്താണ് ???

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s